Sunday, 29 May 2016

അഞ്ചലുകാരന്റെ കിതയ്ക്കാൻ മറന്ന കാലുകളുടെ വരവ് കാത്ത് 
എത്രനേരമാ അത്താണി ചാരിയിരുന്നിരുന്നു ഞാൻ . 
നാലണത്തുട്ടു ചേർത്ത് ഒരു മറുപടി മൂപ്പരെ ഏൽപ്പിച്ച് ,
തിരികെ കുന്നിന്റെ ഉച്ചിയിലേയ്ക്ക് ഓടുമ്പോൾ 
വിയർത്തു മഷിയിളകിയ കടലാസ്സിൽ നിന്ന് ദൂരങ്ങളലിയുന്നതറിയാതെ , 
നീയടുത്തുണ്ടെന്ന തോന്നലുകളിൽ നിന്നും 

അക്ഷരങ്ങളെ കഷ്ട്ടിച്ചു കൂട്ടി വായിയ്ക്കുന്നു 
ഒളിവിലെ ജീവിതമിതെന്നതോർക്കാതെ .

No comments:

Post a Comment